video
play-sharp-fill

ഡ്രൈവിങ് ടെസ്റ്റിനിടെ ബസിൽ പൊട്ടിത്തെറി; എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക; പിന്നാലെ തീപിടിത്തം; ഡ്രൈവിങ് സ്‌കൂളിന്‍റെ ബസ് പൂർണമായും കത്തിനശിച്ചു

ഡ്രൈവിങ് ടെസ്റ്റിനിടെ ബസിൽ പൊട്ടിത്തെറി; എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക; പിന്നാലെ തീപിടിത്തം; ഡ്രൈവിങ് സ്‌കൂളിന്‍റെ ബസ് പൂർണമായും കത്തിനശിച്ചു

Spread the love

ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. ഡ്രൈവിങ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലാണ് സംഭവം.

മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ്‌ നടക്കുന്നതിനിടെ ബസിന്‍റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്‌ദം ഉണ്ടായി. തുടര്‍ന്ന് എഞ്ചിന്‍റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു. യുവാവ് ബസില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.