5000 രൂപയും എടിഎം കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നു; ബസിൽ കയറി അതിവേഗം പണിതീർത്ത ഗായത്രി സിസിടിവി ക്യാമറ കണ്ടില്ല; ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് മോഷണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

Spread the love

തൃശൂര്‍: ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് മോഷണ സംഘത്തിലെ പ്രധാനിയായ യുവതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് തിരിച്ചന്തൂര്‍ ടെമ്ബിള്‍ സ്വദേശിനി ഗായത്രി (സുബ്ബമ്മ 26) യെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വേലൂര്‍ സ്വദേശിനി ഹിയാനിയുടെ പണമടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. വേലൂരില്‍ നിന്നും ബസില്‍ കേച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഷ്ടാവ് യുവതിയുടെ 5000 രൂപയും എ ടി എം. കാര്‍ഡും ചികിത്സ രേഖകളും അടങ്ങിയ ബാഗ് കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മോഷണം നടത്തിയ യുവതിയുടെ സി സി ടി വി. ദൃശ്യങ്ങള്‍ ബസില്‍ ഘടിപ്പിച്ച സി സി ടി വി ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മോഷണത്തിനായി യുവതി ബസില്‍ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ്പിടിയിലായത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി മോഷണ കുറ്റം സമ്മതിച്ചു. കഴിഞ്ഞ നവംബറില്‍ അമ്പലത്തില്‍ മോഷണം നടത്തിയ സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെയാണ് പുറത്തിറങ്ങിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ യു മഹേഷ്, ജോഷി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗ്രീഷ്മ, നൗഫല്‍, മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.