ആഗ്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു: 12 പേർക്ക് പരുക്ക്, 20 അടി ആഴത്തിലേയ്ക്കാണ് ബസ് പതിച്ചത്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഉത്തർപ്രദേശ്: ആഗ്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ആഗ്രയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വോൾവോ ബസാണ് 20 അടി ആഴത്തിലേക്ക് പതിച്ചത്.

ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേരുടെ അവസ്ഥ ഗുരുതരമാണ്. 10 പേരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചതായി അധികൃതർ അറിയിച്ചു.ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group