
പത്തനംതിട്ട: പമ്പ ചക്കുപാലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരുക്കേറ്റു. അഗ്നിരക്ഷാ സേന എത്തിയാണ് ബസുകൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
ചക്കുപാലത്തെ വളവിലാണ് അപകടമുണ്ടായത്. പമ്പ – നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
അപകടത്തിൽ സാരമായി പരുക്കേറ്റ പത്തു വയസുകാരി ഉൾപ്പെടെ പത്തു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരുക്കേറ്റവരെ നിലക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


