
സ്വന്തം ലേഖകൻ
കണ്ണൂര്‍: കരുണാപുരത്ത് കാല്‍നടയാത്രക്കാരായ സ്ത്രീകളുടെ മുകളിലൂടെ ബസ് കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഈ സമയം പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന യുവതികളെ ഇടിച്ചിട്ട ബസ് അവരുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് പറ്റി. പിന്നാലെയെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ സൂചന. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയത് കണ്ടാണ് യുവതികള്‍ റോഡ് മുറിച്ച് കടന്നത്.