പാലായിൽ ബസ് സ്റ്റാന്‍ഡിലേക്ക് കയറിയ സ്വകാര്യ ബസിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു

Spread the love

സ്വന്തം ലേഖകൻ
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലേക്ക് കയറിയ സ്വകാര്യ ബസിന്റെ മുന്‍ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു. മുന്‍വശം കുത്തി നിന്ന ബസിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം. പാലായില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദര്‍ശനി ബസ്, പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് കൊട്ടാരമറ്റത്തെത്തി ബസ് ടെര്‍മിനലിലേക്ക് പ്രവേശിച്ചയുടന്‍ ആക്‌സില്‍ ഒടിയുകയും വലതുവശത്തെ മുന്‍ചക്രം ഊരിപ്പോകുകയുമായിരുന്നു.

ഈ വശം കുത്തി ബസ് നിന്നു. ബസില്‍ നാല്പതോളം യാത്രാക്കാര്‍ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പാലാ ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group