
എറണാകുളം : മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. മാടവനയിലെ ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം.ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബാംഗ്ലൂരിൽ നിന്ന് വന്ന കല്ലട ബസ് ആണ് അപകടത്തിൽപ്പെട്ടത്.ബസ് ക്രയിൻ ഉപയോഗിച്ച് ഉയർത്തി,ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ പുറത്തെത്തിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ്സിൽ ഉണ്ടായിരുന്ന പന്ത്രണ്ടോളം പേരെ ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തനം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group