play-sharp-fill
ടിപ്പറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ;  പാലാ കിടങ്ങൂരിൽ നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി

ടിപ്പറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു ;  പാലാ കിടങ്ങൂരിൽ നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി

പാലാ :  കിടങ്ങൂരിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. കിടങ്ങൂർ അയർക്കുന്നം റൂട്ടിൽ കല്ലിട്ടു നടയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴ – കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ശാലോം ബസ്സാണ് അപകടത്തിൽപ്പെട്ടത്.


എതിരെ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതോടെ  നിയന്ത്രണം നഷ്ടപ്പെട്ട ബസ് പോളയ്ക്കൽ ജോമോൻ ജോസഫിൻ്റ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്തെ ചെറിയ പ്ലാവിൽ  ഇടിച്ചതിന് ശേഷം ബസ് ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

അപകട സമയത്ത് വീട്ടിൽ ജോമോന്റെ അമ്മയും ഭാര്യയും 3 മക്കളും ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.