ചേർത്തലയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; 9 പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസ്

Spread the love

ചേർത്തല : ആലപ്പുഴ ചേർത്തല വാരനാട് ജംങ്ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.

video
play-sharp-fill

ബസ് യാത്രക്കാരായ ഒൻപത് പേർക്ക് പരുക്കേറ്റു.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.

ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും കോട്ടയം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group