play-sharp-fill
കോട്ടയത്ത് വീണ്ടും വാഹനാപകടം: മണർകാട് അപകടത്തിൽപ്പെട്ടത് വയോധിക; പള്ളിയ്ക്കു മുന്നിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വയോധികയുടെ കാലിലൂടെ കയറിയിറങ്ങി; വയോധികയുടെ ഒരു കാൽ മുറിച്ചു മാറ്റി

കോട്ടയത്ത് വീണ്ടും വാഹനാപകടം: മണർകാട് അപകടത്തിൽപ്പെട്ടത് വയോധിക; പള്ളിയ്ക്കു മുന്നിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വയോധികയുടെ കാലിലൂടെ കയറിയിറങ്ങി; വയോധികയുടെ ഒരു കാൽ മുറിച്ചു മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം: 2020 ൽ ജില്ലയിൽ അപകടങ്ങൾ കുറയുന്നില്ല. മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി. മണർകാട് ഇല്ലിവളവ് തെക്കേടത്ത് അന്നമ്മ ചെറിയാന്റെ (85) കാലിലൂടെയാണ് സ്വ കാര്യ ബസ് കയറിയിറങ്ങിയത്. പാലായിൽ നിന്നും കോട്ടയത്തേയ്ക്കു പോകുകയായിരുന്ന ബീന എന്ന സ്വകാര്യ ബസാണ് അന്നമ്മ ചെറിയാനെ ഇടിച്ചു വീഴ്ത്തിയത്.


എം.സി റോഡിൽ നാഗമ്പടം വൈ.ഡബ്യു.സി.എയ്ക്കു മുന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കുരുവിള വർഗീസ് എന്ന 24 കാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിനു പിന്നാലെ ചുങ്കം പാലത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ ചന്ദ്രമോഹനും നാലു ദിവസത്തിനിടെ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിദാരുണമായ രീതിയിൽ വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് പള്ളി പാരിഷ് ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഇവർ. മണർകാട് സ്‌റ്റോപ്പിൽ നിന്നാണ് ഇവർ ബീന ബസിൽ കയറിയത്. ഒപ്പമുണ്ടായിരുന്നവരെല്ലാം ബസിൽ കയറിയതോടെ, ധൃതിയിൽ അന്നമ്മ ബസിനുള്ളിലേയ്ക്കു കയറി. ഇതിനിടെ പിടിവിട്ട് അന്നമ്മ റോഡിലേയ്ക്കു മറിഞ്ഞു വീണു.

ഇവർ റോഡിൽ വീണു കിടന്നതോടെ രണ്ടു കാലിലൂടെയും ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. ഇവരുടെ കാലിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയങ്ങിയതോടെ നാട്ടുകാർ ബഹളം വച്ചു. ഇതോടെയാണ് ബസ് നിർത്തിയത്. പള്ളിയ്ക്കു സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ഇവരെ നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഇവരുടെ ഒരു കാൽ മുറിച്ചു മാറ്റി.

യാത്രക്കാർ കയറും മുൻപ്, ഡോറടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് മണർകാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.