
ബസുകൾ കൂട്ടിയിടിച്ച് അപകടം ; 38 പേർക്ക് പരിക്ക് ; ഇടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻവശം പൂർണമായും തകർന്നു ; ഡ്രൈവറെ പുറത്തെടുത്തത് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ
കൽപ്പറ്റ : വയനാട് മാനന്തവാടി കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്നു.ടൂറിസ്റ്റ് ബസ്സിന്റെ മുൻവശത്ത് ഡ്രൈവർ കുടുങ്ങി.ഒന്നേ മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുത്തത്.
പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരുക്ക് ഗുരുതരമല്ല.കർണാടക കെഎസ്ആർടിസി ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0