
നല്ലോപ്പിള്ളിയിൽ ബസ് പാടത്തേക്കു മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
സ്വന്തംലേഖകൻ
പാലക്കാട്: പാലക്കാട് നല്ലോപ്പിള്ളിയിൽ അന്തർസംസ്ഥാന ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് ഞായറാഴ്ച രാത്രി അടൂരിലേക്ക് തിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
നാല്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ബസിന്റെ ചില്ലുകള്‍ തകർത്താണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി എല്ലാവരെയും പുറത്തിറക്കി.