
മുബൈ: മുംബൈ ഭാണ്ഡൂപില്‍ കാല്‍നട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർക്ക് ദാരുണാന്ത്യം. 9 പേർക്ക് പരിക്കേറ്റു. ഇന്നലെ (തിങ്കളാഴ്ച) രാത്രിയാണ് സംഭവം. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട് ബസാണ് അപകടമുണ്ടാക്കിയത്.
ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെ കാല്‍നട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടാണ് ബസ് കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. എന്തുകൊണ്ടാണ് ബസ് നിയന്ത്രണം വിട്ടതെന്ന കാര്യം വ്യക്തമല്ല.
അപകടത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സംഘമെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



