പുഞ്ചവയലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പിന്നോട്ട് ഉരുണ്ട് വീടും കടയും ഇടിച്ചു തകർത്തു; തലനാരിഴ്ക്ക് ഒഴിവായത് വന്‍ അപകടം

Spread the love

മുണ്ടക്കയം: പുഞ്ചവയലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും കടയിലും വീട്ടിലും ആളുകൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം വഴിമാറി. രാവിലെ 10.30 ഓടെയാണ് അപകടം. പുഞ്ചവയൽ ടൗണിന് സമീപമുള്ള ബാങ്ക് പടിക്കൽ ആളെ ഇറക്കുന്നതിനിടയിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പിന്നിലേക്ക് ഇറക്കത്തിൽ ബസ് 100 മീറ്ററോളം ഉരുണ്ട് നീങ്ങി.

video
play-sharp-fill

സമീപമുള്ള ടൗണിലേക്ക് പാഞ്ഞെത്തിയാൽ അപകടം ഉണ്ടാകുമെന്നതു കണ്ട് ഡ്രൈവർ വാഹനം വെട്ടിച്ച് സൈഡിലേക്ക് മാറ്റുകയും കടയിലേക്കും വീട്ടിലേക്കും ഇടിച്ചു കയറുകയും ആയിരുന്നു.

പുല്ലാട്ട് കുന്നേൽ രാജേഷിന്റെ കടയും പുത്തൻപുരയ്ക്കൽ തങ്കമ്മ തോമസിന്റെ വീടും തകർന്നു. തങ്കമ്മ തോമസ് പള്ളിയിൽ പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കടയിലും ആളുകൾ ഇല്ലായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group