
തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 17ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ച അഞ്ചരയോടെ കൂടിയായിരുന്നു അപകടമുണ്ടായത്. തൃശ്ശൂർ കുന്നംകുളം റോട്ടിൽ സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം പൂർണ്ണമായും നഷ്ടപ്പെട്ടു.
നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ്സ് റോഡിലേക്ക് മറിഞ്ഞത്.
അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്ക് പറ്റിയവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പകട കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group