തലയോലപ്പറമ്പ് ബസ് അപകടം ; കർശന നടപടിയുമായി ആർടിഒ, കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളിൽ പരിശോധന കർശനമാക്കും

Spread the love

കോട്ടയം : കോട്ടയം വൈക്കത്ത് തലയോലപ്പറമ്ബിലുണ്ടായ ബസ് അപകടം അമിതവേഗതയെ തുടർന്നുണ്ടായതാണെന്ന് സ്ഥിരീകരിച്ച്‌ ആർ.ടി.ഒ.

video
play-sharp-fill

ഇത് സംബന്ധിച്ച്‌ ഗതാഗത വകുപ്പ് മന്ത്രിക്ക് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചു. ബസ്സിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുത്തേക്കും.

കോട്ടയം – എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ആവേ മരിയ എന്ന സ്വകാര്യ ബസ്സാണ് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 40 ലധികം പേർക്ക് പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group