ബസിലെ നഗ്നത പ്രദര്‍ശനം; പ്രതി സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായി ചിലര്‍ അറിയിച്ചെന്ന് നന്ദിത.ഇയാളില്‍ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകള്‍ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു.

Spread the love

സ്വന്തം ലേഖകൻ

എറണാകുളം: ബസില്‍ മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെതിരെ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹം.

തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തില്‍ വീഡിയോയും പങ്കുവെച്ചിരുന്നു. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന നന്ദിതക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി സവാദ് റിമാന്‍ഡിലാണ്. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്ബാശ്ശേരി പൊലീസിന് കൈ മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാള്‍ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളില്‍ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകള്‍ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു.

ധൈര്യപൂര്‍വ്വം പ്രതികരിച്ചതിന് നിരവധി പേര്‍ പിന്തുണ അറിയിച്ചു. സവാദ് മുമ്ബും ഇങ്ങനെ പെരുമാറിയതായും ചിലര്‍ അറിയിച്ചു. അതുപോലെ തന്നെ ബസ് കണ്ടക്ടര്‍ പ്രദീപ് സമയോചിതമായി ഇടപെട്ടു.