play-sharp-fill
ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്തത് ദമ്പതികൾ പിടിയിൽ

ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്തത് ദമ്പതികൾ പിടിയിൽ

സ്വന്തം ലേഖകൻ

തൃശൂർ: തിരൂരിൽ ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്തത് ദമ്പതികൾ പൊലീസ് പിടിയിൽ. ഇടുക്കി സ്വദേശികളായ ജാഫർ സിന്ധു ദമ്പതികളെയാണ് ചാലക്കുടിയിൽ നിന്നും അറസ്റ്റ് ചെയ്തു.


 

 

 

വീട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു സുശീല (77)തൃശൂർ തിരൂരിലെ ബസ് സ്റ്റോപ്പിൽ ഉച്ചകഴിഞ്ഞു വെയിലത്തു നിൽക്കുന്നതിനിടെയാണ് ഒരു ഓട്ടോറിക്ഷ വരകയും വിളിക്കുന്നതും സ്ത്രീയല്ലേയെന്നു കരുതി സംശയിക്കാതെ ഓട്ടോയിലിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കഴുത്തിലെ മാലയും കൈകളിലെ വളകളും ഊരിയെടുക്കാൻ ശ്രമിച്ചു. സുശീലയാകട്ടെ പ്രതിരോധിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അങ്ങനെ പിടിച്ചുപറി ശ്രമം നടക്കുകയാണ്. നിലവിളിച്ചിട്ട് ആരും കേൾക്കുന്നില്ല. ഡാമിലേക്കുള്ള വഴിയായതിനാൽ വാഹനങ്ങളും ആളുകളും കുറവ്. വഴിയരികിൽ ഓട്ടോ നിർത്തിയ ശേഷം യുവാവ് പുറകിലേക്കു വന്നു. ഓട്ടോയുടെ പുറകിൽ നിന്ന് ചുറ്റികയെടുത്ത് സുശീലയുടെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു.

 

 

 

ഓട്ടോയുടെ നമ്പർ ആണ് പൊലീസ് ആദ്യം നോക്കിയത്. . വണ്ടി നമ്പർ ആരും കുറിച്ചെടുത്തിരുന്നില്ല. തുടർന്ന് സിസിടിവി കാമറകൾ പരിശോധിച്ചു. അത്താണിയിലെ ഒരു സിസിടിവിയിൽ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടി. അതിലും നമ്പർ വ്യക്തമല്ല. പാലിയേക്കര ടോൾപ്ലാസയുടെ കാമറയിലെ ദൃശ്യങ്ങൾ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പർ വ്യക്തമായില്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

 

 

തുടർന്ന് ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാർക്ക് ഫോട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫോട്ടോ കണ്ടു. അവർ ഷാഡോ പൊലീസിനോട് ഒരു കാര്യം പറഞ്ഞു. ”ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവർ പോകുന്നത്. രാവിലെ ആറു മണിയ്ക്കു പോകും രാത്രി പതിനൊന്നു മണിയ്‌ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ല”.

 

 

 

 

സിസിടിവി കാമറയിൽ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തിൽ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തിൽ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. തുടർന്നാണ് പ്രതികൾ പൊലീസ് പിടിയിലാകുന്നത്.