
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കില്‍ അപകടകരമായ രീതിയില്‍ ഡോര്‍ തുറന്ന് സര്‍വ്വീസ് നടത്തിയ ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഡോര്‍ തുറന്നിട്ട് സര്‍വ്വീസ് നടത്തിയ ഒന്‍പത് ബസ്സുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. ഷിബുവിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇത്തരം നിയമലംഘനങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മുണ്ടക്കയം, പുഞ്ചവയൽ, മുരിക്കുംവയൽ, പുലിക്കുന്ന് എന്നിവിടങ്ങളിൽ സ്റ്റേജ് ക്യാരേജ് പാരലൽ സർവീസ് നടത്തിവരുന്ന ഓട്ടോറിക്ഷകൾക്കെതിരെ കൂടി അധികൃതർ നടപടികൾ സ്വീകരിച്ചു. ബസ് ജീവനക്കാരെ ഉപദ്രവിച്ചെന്ന പരാതിയില്‍ ബസ് ട്രിപ്പുമുടക്കി സമരം ആരംഭിച്ചെങ്കിലും കാഞ്ഞിരപ്പള്ളി ജോ. ആര്‍.ടി.ഒ, മുണ്ടക്കയം പൊലീസ് എന്നിവരുടെ ഇടപെടലില്‍ സമരം ഒത്തു തീര്‍പ്പായി സര്‍വീസ് പുനരാരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയില്‍ 22 കേസുകളിലായി 38250 രൂപ പിഴ ഈടാക്കി. എം.വി.ഐമാരായ മനോജ് കുമാര്‍ , ബിനോയി ജോസഫ്, എ.എം.വി.മാരായ കെ ജയകുമാര്‍ രാജേഷ്, വിജോ വി. ഐസക്ക് എന്നിവര്‍ പങ്കെടുത്തു.