video
play-sharp-fill
ബസ് ജീവനക്കാരെ ആക്രമിച്ച് പണവുമായി കടന്നവർ പിടിയിൽ

ബസ് ജീവനക്കാരെ ആക്രമിച്ച് പണവുമായി കടന്നവർ പിടിയിൽ

സ്വന്തം ലേഖകൻ

എരുമേലി പള്ളിപ്പറമ്പിൽ ബസ്സിലെ ജീവനക്കാരെ ബുധനാഴ്ച എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് അതി ക്രൂരമായി ആക്രമിച്ച് പണവുമായി കടന്ന പ്രതികൾ പിടിയിൽ. ചരള പനച്ചിയിൽ നൗഷാദിനെ മകൻ ജെസ്സൽ(24), നേർച്ചപ്പാറ അഖിൽ നിവാസിൽ അജിയുടെ മകൻ അഖിൽ(22) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്.


നെടുംകുന്നം സ്വദേശിയായ സന്തോഷിനെ ബസ് സർവീസ് നടത്തി വരവെ ബുധനാഴ്ച നാലുമണിയോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയാത്രക്കാരെ ഇറക്കുന്നതിനിടയിൽ ജെസ്സലും അഖിലും ചേർന്ന് ബസ്സിൽ നിന്നും വലിച്ചിറക്കുകയും സന്തോഷിന്റെ കയ്യിലിരുന്ന ടിക്കറ്റ് മെഷൻ വങ്ങി അടിച്ചു പരിക്കെൽപ്പിക്കുകയും, തുടർന്ന് ഇന്നലത്തെ കളക്ഷൻതുക ആയ 7000 രൂപയോളം സൂക്ഷിച്ചിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു.
സംഭവ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ എരുമേലിടൗണിൽ പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ സഹായത്തോടെ വാഴക്കാല ഭാഗത്തുവച്ച് എഎസ്ഐമാരായ ജമാൽ , ഷാജി, സിപിഓ ഷാജി എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group