കൊഴുപ്പ് വേഗത്തിൽ കുറയണമോ? എങ്കിൽ ഈ വ്യായാമങ്ങൾ പരീക്ഷിക്കൂ
ജിമ്മുകളുടെ എണ്ണം നാട്ടില്‍ ഇപ്പോള്‍ കൂടിവരുകയാണ്. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പു കുറയ്ക്കാനും ഇപ്പോള്‍ ജിമ്മുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
മുന്‍പത്തെ പോലെ ശാരീരികാ അധ്വാനം ഇല്ലാത്ത തൊഴിലുകളാണ് ഈ അവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്നത്. കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവും പ്രയോജനകരമായ ചില വ്യായായമങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വലിയ കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തുള്ള വ്യായാമം വേഗത്തിലുള്ള നടത്തമാണ്. ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദിവസവും 30മിനിറ്റുള്ള വേഗത്തിലുള്ള നടത്തം നിരവധി രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. മറ്റൊന്ന് ഓട്ടമാണ്. ഇത് വേഗത്തില്‍ കലോറി കുറയ്ക്കാന്‍ സഹായിക്കും.
സൈക്ലിങ് ചെയ്യുന്നത് കൊഴുപ്പുകുറയ്ക്കാനുള്ള മികച്ച മാര്‍ഗമാണ്. ഇത് വയറിലെയും കാലിലെയും മസിലുകളെ ശക്തിപ്പെടുത്തും. സൂര്യനമസ്‌കാരം മുഴുവന്‍ ശരീരഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന വ്യായാമമാണ്. ദിവസവും 12 സൂര്യനമസ്‌കാരം ചെയ്യുന്നത് ദഹനം മെച്ചപ്പെടുത്താനും ഫാറ്റ് കുറയ്ക്കാനും സഹായിക്കും. മറ്റൊന്ന് സ്‌ക്വാട് ആണ്. ഇത് വയറിലെയും കാലിലെയും മസിലുകള്‍ ശക്തിപ്പെടുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group