video
play-sharp-fill
സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിൽ മോഷണം ; പൈപ്പുകളും പഴയ പാത്രങ്ങളും കവർന്നു ; രണ്ടുപേർ കസ്റ്റഡിയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിൽ മോഷണം ; പൈപ്പുകളും പഴയ പാത്രങ്ങളും കവർന്നു ; രണ്ടുപേർ കസ്റ്റഡിയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ കുടുംബവീട്ടിൽ മോഷണം. കൊല്ലം മാടനടയിലെ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടാക്കൾ കവർന്നു.

സംശയമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ മോഷണം നടത്തിയതെന്നതിൽ വ്യക്തത വന്നിട്ടില്ല.ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. പൂട്ടിക്കിടന്ന വീടിന് സമീപത്തെ ​ഗ്രിൽ ഷെഡിൽ നിന്നാണ് സാധനങ്ങൽ കവർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ ​ഗ്രിൽ തകർത്ത നിലയിൽ കാണുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.