
കൊല്ലം: കൊല്ലം അരിപ്പയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവര്‍ച്ച. അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരകൾ തകർത്ത് പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവർന്നു.
രാവിലെ പത്തുമണിയോടെ അരിപ്പ സ്വദേശിയായ ബിജുവും കുടുംബവും മടത്തറയിലെ ബന്ധുവീട്ടിൽ പോയി. ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവർച്ച നടന്ന വിവരം അറിയുന്നത്.
മുറികളില്‍ ഉണ്ടായിരുന്ന മൂന്നു അലമാരകള്‍ കുത്തിപൊളിച്ചു. പത്തുപവന്‍ സ്വര്‍ണ്ണവും പണവും നഷ്ടമായി. ചിതറ പോലീസ് എത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.