play-sharp-fill
ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി : മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി : മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ റെഡ് അലേർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ശ്രീലങ്കയിൽ നാശംവിതച്ച് ബുറേവി ചുഴലിക്കാറ്റ്. ശ്രീലങ്കയിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നു. 75000 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് പുറമെ വെള്ളപ്പൊക്ക ഭീഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട്.

കേരളത്തിലും ചുഴലിക്കാറ്റിന്റെ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കൻ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗൾഫ് ഓഫ് മാന്നാർ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കാറ്റിന് മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെ വേഗതയുണ്ടാകും.

അതേസമയം നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയാൽ തെക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 2849 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.