
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവില്‍ ഫ്‌ളോര്‍ മാറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തതില്‍ രാജസ്ഥാൻ സ്വദേശികളായ അഞ്ച് പേർ മരിച്ചു.
മരിച്ച എല്ലാവരും ഒരേ കുടുംബത്തിലുള്ളവരാണ്.
ബംഗളൂരുവിലെ കെആർ മാർക്കറ്റിനടുത്തുള്ള നാഗരത്പേട്ടിലാണ് വാണിജ്യ കെട്ടിടത്തില്‍ വൻ തീപിടിത്തമുണ്ടായത്. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
വിവരം ലഭിച്ചയുടനെ, അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു. തീപിടിത്തത്തെതുടർന്ന് കെട്ടിടത്തില്‍ കനത്ത പുക മൂടി. നഗരത്തിലെ ജനസാന്ദ്രതയുള്ള ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്