
കൊല്ലം: പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 15,10,000 രൂപയാണ് പിടികൂടിയത് ആര്യങ്കാവ് ചെക് പോസ്റ്റിൽ പിടികൂടിയത്.
വരുദനഗർ സ്വദേശി പാണ്ഡ്യൻ എന്നയാളാണ് പിടിയിലായത്. ഇയാൾ TN 05 AU 4793 എന്ന നമ്പര്‍ രജിസ്ട്രേഷനിലുള്ള സ്കോര്‍പ്പിയോയിലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിലെത്തിയത്.
കാക്കി കണ്ട് പരുങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ, ഗോപൻ, പ്രേം നസീർ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജീവ്, സന്ദീപ് കുമാർ, ശ്രീലേഷ് എന്നിവരും ട്രെയിനിങ് ഇൻസ്പെക്ടർമാരായ മിഥുൻ അജയ്, അഫ്സൽ, ബിസ്മി ജസീറ, ആൻസി ഉസ്മാൻ എന്നിവരും പങ്കെടുത്തു.