ബണ്‍ പൊറോട്ട വീട്ടിലുണ്ടാക്കാൻ ഇത്ര എളുപ്പമാണോ..? റെസിപ്പി ഇതാ

Spread the love

കോട്ടയം: ബണ്‍ പൊറോട്ട എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. സാധാരണ പൊറോട്ടയെക്കാള്‍ നൂല്‍ പോലെ മൃദുവായ അകവും, കട്ടിയുള്ള പുറംഭാഗവുമുള്ള ഇതിന് ആരാധകർ ഏറെയാണ്.

video
play-sharp-fill

എന്നാല്‍ ഇത് വീട്ടില്‍ ഉണ്ടാക്കുക എന്നത് പലർക്കും ഒരു ദുർഘടമായ ദൗത്യമായാണ് തോന്നാറുള്ളത്. പക്ഷേ വളരെ ലളിതവും രസകരവുമായ രീതിയില്‍ വീട്ടില്‍ തന്നെ ബണ്‍ പൊറോട്ട തയ്യാറാക്കാം.

അവശ്യ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈദ – 1 കിലോ
പഞ്ചസാര – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാല്‍ – 4 ടേബിള്‍സ്പൂണ്‍
മുട്ട – 2
എണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദപ്പൊടി ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് 2 ടീസ്പൂണ്‍ പഞ്ചസാര, ഉപ്പ്, പാല്‍ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം 2 മുട്ട് ഇതിലേയ്ക്ക് പൊട്ടിച്ചൊഴിക്കാം. 4 ടേബിള്‍സ്പൂണ്‍ എണ്ണ ചേർത്ത് മാവ് കുഴച്ചെടുക്കാം. കുഴയ്ക്കുന്നതിനിടയില്‍ ചെറുചൂടുള്ള വെള്ളം ഒഴിക്കുന്നത് മാവ് സോഫ്റ്റാകാൻ സഹായിക്കും. 10 മുതല്‍ 15 മിനിറ്റ് വരെ ഇത് കുഴയ്ക്കണം. കുഴച്ചെടുത്ത മാവ് അല്‍പ സമയം അടച്ചു മാറ്റി വയ്ക്കാം. മാവ് ചെറിയ ഉരുളകളാക്കിയെടുത്ത് മുകളില്‍ എണ്ണ പുരട്ടി അടച്ചു വയ്ക്കാം. ഒരു മണിക്കൂറിനു ശേഷം ഉരുളകള്‍ പരത്തി മടക്കിയെടുക്കാം. ഇത് ഉരുട്ടി കൈ ഉപയോഗിച്ച്‌ ഒരു തവണ മൃദുവായി അമർത്താം. അമിതമായി മർദ്ദം നല്‍കി പരത്തേണ്ടതില്ല. പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതില്‍ എണ്ണ പുരട്ടി പരത്തിയെടുത്ത മാവ് വച്ച്‌ ഇരുവശവും വേവിച്ചെടുക്കാം.