
സഹപാഠികളുടെ ക്രൂരമർദ്ദനം ; ബികോം വിദ്യാര്‍ഥിയായ 19കാരൻ ആശുപത്രിയില്‍ ; ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു ; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റ വെള്ളറട വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥി എസ്.ആര്‍.ആഷിദ് (19) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച കോളജിനുള്ളിലായിരുന്നു ആക്രമണം. ആഷിദിന്റെ തലയില്‍ പലതവണ തൊഴിക്കുന്നതുള്‍പ്പെടെയുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുന്‍പ് ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ ആഷിദ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചതാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. ആഷിദിന്റെ അച്ഛന്റെ പരാതിയില്‍ ആര്യങ്കോട് പൊലീസ് അന്വേഷണം തുടങ്ങി. ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണ സമിതി രൂപീകരിച്ചതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0