കൽപ്പാത്തിയിൽ വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേര്‍ അറസ്റ്റില്‍

Spread the love

പാലക്കാട് : കൽപ്പാത്തിയിൽ  വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേര്‍ അറസ്റ്റില്‍.

ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമന്‍കുട്ടി, ഉമേഷ് മണ്ണാര്‍ക്കാട് സ്വദേശിയായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്.

ഉമേഷിന്റെ പോക്കറ്റില്‍ നിന്നും 315 റൈഫിളില്‍ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. കല്‍പ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗവേട്ടക്ക് വേണ്ടി വെടിയുണ്ട വാങ്ങിയതാണെന്നും തോക്ക് അന്വേഷിച്ചാണ് പാലക്കാട് എത്തിയതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.