വിമാനത്താവള സുരക്ഷക്കായുള്ള ആദ്യബുള്ളറ്റ് പ്രതിരോധവാഹനം തിരുവനന്തപുരം എയര്‍പോര്‍ട്ടിന്;റിപ്പബ്ലിക് ദിന സമ്മാനമായിട്ടാണ് അദാനി ഗ്രൂപ്പ് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം:വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് പ്രതിരോധ വാഹനം ഇനി തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിന് സ്വന്തം.
B6 ലെവല്‍ ബാലിസ്റ്റിക് പരിരക്ഷ നല്‍കുന്ന മഹീന്ദ്ര മാര്‍ക്സ്മാന്‍ വാഹനത്തില്‍ 6 പേര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയും.വെടിയുണ്ട, ഗ്രനേഡുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ബോഡിയാണ് വാഹനത്തിനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലിസ്റ്റിക് സ്റ്റീല്‍ ഇന്റീരിയര്‍ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്‌ട് ഏരിയകള്‍ക്ക് പരിരക്ഷ നല്‍കുന്നു. വ്യൂ ഗ്ലാസും ഗണ്‍ പോര്‍ട്ടും ഉള്‍ക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിന്‍ഭാഗം സംരക്ഷിച്ചിരിക്കുന്നത്. എല്ലാ വാതിലുകളുടെയും അധിക കവചിത ഭാരം നികത്താന്‍ ഹെവി-ഡ്യൂട്ടി ഡോര്‍ ഹിഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സിഐഎസ്‌എഫിന്റെ ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗത്തിനാണ് റിപ്പബ്ലിക് ദിന സമ്മാനമായി അദാനി ഗ്രൂപ്പ് ബുള്ളറ്റ് പ്രതിരോധ വാഹനം കൈമാറിയത്.
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എല്ലാ നിയമപരമായ സുരക്ഷാ ഉത്തരവുകളും പാലിക്കുന്നതിനും വ്യോമയാന സുരക്ഷാ ഗ്രൂപ്പിന്റെ ആവശ്യകതകള്‍ മുന്‍ഗണനയില്‍ പരിഗണിക്കുന്നതിനും എത്രയും വേഗം അവ നടപ്പിലാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.