
ബെംഗളൂരു: യെലഹങ്കയിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് അടിയന്തരയോഗം ചേരും.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭവന നിർമ്മാണ മന്ത്രി സമീർ അഹമ്മദ് എന്നിവർ യോഗത്തില്‍ പങ്കെടുക്കും. കുടിയൊഴിപ്പിച്ച മൂവായിരത്തോളം പേരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള തീരുമാനം ഇന്ന് സർക്കാർ പ്രഖ്യാപിച്ചേക്കും.
മുന്നൂറോളം വീടുകള്‍ ജെസിബികള്‍ ഉപയോഗിച്ച് തകർത്തതോടെ തെരുവില്‍ കഴിയുകയാണ് പലരും. കര്‍ണാടകയിലേത് ബുള്‍ഡോസര്‍ രാജ് ആണെന്ന ആരോപണവുമായാണ് സിപിഎം അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്തിതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപ്പെട്ടത്. എഐസിസി നേതൃത്വം വിശദീകരണം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



