കരുനാഗപ്പള്ളിയിൽ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ചു ; പ്രതിയെ പിടികൂടി പോലീസ്

Spread the love

കരുനാഗപ്പള്ളി: പൂട്ടി വെച്ചിരിക്കുന്ന ബുള്ളറ്റ് മോഷ്ടിക്കുന്ന വിരുതനെ കരുനാഗപ്പള്ളി എസ്.എച്ച്‌.ഒ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.

കൊല്ലം തേവള്ളി ഫൈസല്‍ മൻസിലില്‍ ഫൈസല്‍ ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പൂട്ടി വെച്ചിരുന്ന സലീമിന്റെ ബുള്ളറ്റാണ് കഴിഞ്ഞമാസം 21 ന് മോഷണം പോയത്.

മോഷണത്തെ കുറിച്ച്‌ വിശദമായി അന്വേഷണം നടത്തിയപ്പോള്‍ ബുള്ളറ്റ് തിരുവനന്തപുരത്ത് എത്തിയതായി മനസിലാക്കാൻ പൊലീസിന് കഴിഞ്ഞു. തുടർന്നാണ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലും കേസ് നിലവിലുള്ളതായി പൊലീസ് പറ‌ഞ്ഞു. എസ്.ഐമാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ, പ്രകാശ്, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്കുമാർ എന്നിവർ അടങ്ങിയ സംഘമാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്.