ബുൾബുൾ ചുഴലിക്കാറ്റിനിടെ കുഞ്ഞ് ജനിച്ചു ; ബുൾബുൾ എന്ന് പേര് ചൊല്ലിവിളിച്ച് മാതാപിതാക്കൾ
സ്വന്തം ലേഖകൻ
കൊൽക്കത്ത: ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുൾബുൾ എന്ന് പേര്‌ചൊല്ലിവിളിച്ച് മാതാപിതാക്കൾ. പഞ്ചിമബംഗാളിലെ മിഡ്‌നാപുർ സ്വദേശികളായ മാതാപിതാക്കളാണ് കുഞ്ഞിന് ബുൾബുൾ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടർമാർ ഡേറ്റ് നൽകിയിരുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
ബുൾബുൾ ചുഴലിക്കാറ്റ് മൂലം കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോൾ. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരവുമായിരുന്നു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ സിപ്രയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 8.50 ഓടെയാണ് കുഞ്ഞിന്റെ ജനനം.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭർത്താവും അച്ഛനും ചേർന്നാണ് കുഞ്ഞിന് ബുൾബുൾ എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് കുട്ടിയുടെ സിപ്ര പറയുന്നു. ‘ കഠിനമായ വേദനയിലായതിനാൽ എനിക്ക് അപ്പോൾ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എനിക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടർ കുട്ടിയെ എന്നെ കാണിക്കുകയും പേരിനെക്കുറിച്ച് ചിന്തിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘ സിപ്ര പറഞ്ഞു
Whatsapp Group 1 | Whatsapp Group 2 |Telegram Group