video
play-sharp-fill

ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും ; സംസ്ഥാനത്ത് കനത്ത് ജാഗ്രതാ നിർദ്ദേശം

ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും ; സംസ്ഥാനത്ത് കനത്ത് ജാഗ്രതാ നിർദ്ദേശം

Spread the love

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ ബുൾബുളിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയും ഞായറും കൂടുതൽ ജില്ലകളിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്. ഇതിനാൽ ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ഇത് ന്യൂനമർദമായി മാറിയിട്ടുണ്ട്.

Tags :