
കോട്ടയം : പള്ളം ബുക്കാന കവലയിൽ എംസി റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.
ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന ടിപ്പർലോറിയും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രകാരൻ്റെ കാല് ഒടിഞ്ഞു. ഇയാളെ കോട്ടയം ജില്ലാ ആശുപത്രിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്ന് അരമണിക്കൂറോളം റോഡിൽ ഗതാഗതം സ്തംഭിച്ചു. ചിങ്ങവനം പോലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തിയത്.