കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് ജൂലായ് 15 മുതൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ കീഴിൽ കോവിഡിനെ തുടർന്നു 2019 ൽ നിർത്തി വച്ചിരുന്ന പെൻഷൻ മസ്റ്ററിംങ് പുതുക്കൽ പുനരാരംഭിക്കുന്നു. ജൂലായ് 15 മുതൽ ആഗസ്റ്റ് 31 വരെ തൊഴിലാളികളുടെ എല്ലാ വർഷവുമുള്ള ബുക്ക് പുതുക്കൽ നടക്കും.

പെൻഷൻ മസ്റ്ററിംങ് നടത്താത്ത ഗുണഭോക്താക്കൾ 2020 ജൂൺ 29 മുതൽ 2020 ജൂലായ് 15 വരെ ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംങ് നടത്താവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ കേന്ദ്രങ്ങൾ മുഖേനെയുള്ള ബയോമെട്രിക് മസ്റ്ററിംങ് പരാജയപ്പെടുന്നവർക്കു ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകൾ മുഖേനെ ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സർപ്പിച്ച് മസ്റ്ററിംങ് പൂർത്തീകരിക്കാവുന്നതാണ്.