കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു; അങ്കമാലിയിൽ ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്.

എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലാണ് സംഭവം. ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.