
സ്വന്തം ലേഖിക
കോട്ടയം: കെട്ടിട നിര്‍മ്മാണത്തിനുള്ള വാർക്കഷീറ്റുകളും, ജാക്കികളും വാടകക്ക് എടുത്തിട്ട്, വാടക കൊടുക്കാതെയും സാധനങ്ങൾ തിരികെ നൽകാതെയും മുങ്ങിനടന്ന ആള് വാകത്താനം പോലീസിന്റെ പിടിയിലായി.
വാകത്താനം പൊങ്ങന്താനം വെള്ളക്കുന്നു ഭാഗത്ത് വാഴക്കാല വീട്ടില്‍ സാജന് (45) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ വാകത്താനം തൃക്കോതമംഗലം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തെക്കേപുരക്കൽ റന്റൽ ഹൗസ് എന്ന സ്ഥാപനത്തിൽ നിന്നും 381000 രൂപവില വരുന്ന 206 വാര്‍ക്ക ഷീറ്റുകളും 35 ജാക്കികളും വാടകക്ക് എടുത്തിട്ട് തിരികെക്കൊടുക്കാതെ കബളിപ്പിച്ച് നടക്കുകയായിരുന്നു.
തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കുകയും വാകത്താനം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു മാസങ്ങളായി മുങ്ങിനടന്ന ഇയാളെ മുണ്ടക്കയത്ത് നിന്നും പിടികൂടുകയായിരുന്നു.
വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ റെനിഷ് റ്റി.എസ്, എസ്.ഐ പ്രസാദ് വി.എന്‍, അനില്‍കുമാര്‍,സുനിൽ കെ എസ്, സജി സി ജോസ്, സി.പി.ഓ മാരായ നിയാസ്,ലൈജു,സെബാസ്റ്റ്യന്‍ എന്‍ ജെ എന്നിവർ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത് .ഇയാളെ കോടതിയില്‍ ഹാജരാക്കി.