നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന സംശയത്തിൽ പോലീസ്

Spread the love

 

കണ്ണൂർ: കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം തലയിൽ കല്ലുവീണ നിലയിലാണ് മൃതദേഹമുള്ളത്. ഇന്ന് രാവിലെയാണ് സംഭവം.

 

അഴീക്കൽ ബോട്ടു പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയം.

 

ഇതുവരെയും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് പോലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. അസ്വഭാവിക മരണത്തിൽ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group