
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു. തുകയ്ക്ക് ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാറാണ് ഉത്തരവിറക്കിയത്
പൊതുമരാമത്ത് വകുപ്പിനാണ് നിർമാണചുമതല. ചുറ്റുമതിൽ പുനർനിർമിക്കാനും തൊഴുത്ത് നിർമാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നൽകിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയർ തയ്യാറാക്കിയിരുന്നു. ജൂൺ 22 നാണ് സർക്കാർ ഇതിന് അംഗീകാരം നൽകി ഉത്തരവിറക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതിൽ ബലപ്പെടുത്തി പുനർനിർമിക്കാൻ തീരുമാനമുണ്ടായത്.
പുതിയ വാഹനം വാങ്ങാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാര്‍ണിവല്‍വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ ഡി.ജി.പി അനുമതി തേടി.
ഡി.ജി.പിയുടെ ശുപാര്‍ശ വിശദമായി പരിശോധിച്ച സര്‍ക്കാര്‍, മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാര്‍ണിവലും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ 88,69,841 രൂപയ്ക്ക് വാങ്ങാന്‍ പുതുക്കിയ അനുമതി നല്‍കി. എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള ഗഘ01 ഇഉ 4857, ഗഘ01 ഇഉ 4764 നമ്ബറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ വടക്കന്‍ ജില്ലകളിലെ എസ്‌കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയില്‍ നിലനിര്‍ത്തിയും ഉത്തരവിറക്കി.