video
play-sharp-fill

ബഫര്‍ സോണ്‍; സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം സര്‍ക്കാരിന്റെ വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും; ജനങ്ങള്‍ക്ക് പുതിയ പരാതികള്‍ നല്‍കാന്‍ അവസരം

ബഫര്‍ സോണ്‍; സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം സര്‍ക്കാരിന്റെ വെബ്‌സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും; ജനങ്ങള്‍ക്ക് പുതിയ പരാതികള്‍ നല്‍കാന്‍ അവസരം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും.

സര്‍ക്കാരിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പരാതികളും പൊതുജനങ്ങള്‍ക്ക് നല്‍കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറോ ബഫര്‍ റിപ്പോര്‍ട്ടിലും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലും ജനുവരി ഏഴ് വരെ പരാതി നല്‍കാം.
അതേസമയം, പുതിയ ഭൂപടത്തിലും അപാകതകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗത്തില്‍ വിലയിരുത്തിയിരുന്നു.

വ്യക്തിഗത സര്‍വേ നമ്പര്‍ വിവരങ്ങള്‍ ഭൂപടത്തില്‍ ഉണ്ടാകും. എന്നാല്‍ ഒരു സര്‍വേ നമ്പറിലെ ചില പ്രദേശങ്ങള്‍ ബഫര്‍ സോണിണ് അകത്തും ചിലത് പുറത്തുമാണ് കാണപ്പെടുന്നത്.

ജനുവരി പതിനൊന്നിനാണ് ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. അതിനുമുൻപ് ഫീല്‍ഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആശങ്കയുണ്ട്.

അതിനാല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ നീക്കം. അതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള നടപടികളും വേഗത്തിലാക്കും.