ബഫര്‍ സോണ്‍; പരാതി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് അരലക്ഷത്തിലധികം പരാതികൾ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും.

ഇന്ന് വൈകിട്ട് വരെ ലഭിക്കുന്ന പരാതികള്‍ അതാത് പഞ്ചായത്തുകളില്‍ അയച്ച്‌ ഫീല്‍ഡ് പരിശോധന വേഗത്തിലാക്കാനാണ് തീരുമാനം. ഇതിനകം അരലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേന ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിര്‍മിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനായിട്ടില്ല. അതിനിടെ ഭരണ – പ്രതിപക്ഷ വാക് പോരും രൂക്ഷമായി.

ഇന്നലെ വരെ ലഭിച്ച പരാതികളില്‍ 18,496 എണ്ണത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ (കെസ്റക് ) അസറ്റ് മാപ്പര്‍ ആപ്പ് മുഖേന ഭൂപടത്തില്‍ വിവരങ്ങള്‍ കെസ്റക്കിന്റെ അസറ്റ് മാപ്പര്‍ ആപ്പ് വഴി ജിയോ ടാഗിംഗ് നടത്തി ചേര്‍ത്തു കഴിഞ്ഞു.

ഒരാഴ്ചക്കകം ലഭിച്ച പരാതികള്‍ പൂര്‍ണമായും പരിശോധിച്ച്‌ തീര്‍പ്പാക്കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം കെസ്റെക്കിന്റെ സെര്‍വര്‍ ഡൗണ്‍ ആയതിനാല്‍ ഇന്നലെ പുതിയ ഒരു ഹാര്‍ഡ് ഡിസ്ക് കൂടി സ്ഥാപിച്ചു.

54,607 പരാതികളാണ് ഇന്നലെ വരെ വനം വകുപ്പില്‍ ലഭിച്ചത്. 17,054 പരാതികള്‍ വനം- തദ്ദേശ-റവന്യു സംഘങ്ങളുടെ സംയുക്ത പരിശോധനയില്‍ പരിഹരിച്ചു.

പുതുതായി 75,5 00 ലധികം നിര്‍മ്മിതികളാണ് കണ്ടെത്തിയത്. ഉപഗ്രഹ സര്‍വേയില്‍ നേരത്തെ കണ്ടെത്തിയിരുന്ന 49,330 നിര്‍മ്മിതികള്‍ക്ക് പുറമെയാണിത്. വരും ദിവസങ്ങളിലെ പരിശോധനയില്‍ ഇവയുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.