video
play-sharp-fill

കെട്ടിയിട്ട പോത്തിന്റെ മുഖത്ത് ആസിഡൊഴിച്ചു: ക്രൂരമായ  ആക്രമണം നടത്തിയത് സാമൂഹ്യവിരുദ്ധർ

കെട്ടിയിട്ട പോത്തിന്റെ മുഖത്ത് ആസിഡൊഴിച്ചു: ക്രൂരമായ ആക്രമണം നടത്തിയത് സാമൂഹ്യവിരുദ്ധർ

Spread the love

ക്രൈം ഡെസ്ക്

കൊച്ചി: കെട്ടിയിട്ട പോത്തിനോട് പോലും ക്രൂരത കാട്ടി സാമൂഹിക വിരുദ്ധ സംഘം.  നിര്‍ധന കുടുംബം വളര്‍ത്തിയിരുന്ന പോത്തിന് നേരെയാണ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തിയത്.   കെട്ടിയിട്ടിരുന്ന പോത്തിന്റെ ശരീരത്തിലാണ് അജ്ഞാത സംഘം ക്രൂരമായ ആക്രമണം നടത്തിയത്. മുഖത്ത് ഉള്‍പ്പെടെ പൊള്ളലേറ്റ പോത്ത് അവശനിലയിലാണ്.

നാടുകാണി നിരപ്പേല്‍ മോളി തങ്കച്ചന്റെ പോത്തിനുനേരെയാണ് അക്രമം. മൃഗഡോക്ടറെ അറിയിച്ചിട്ട് സേവനം ലഭ്യമായില്ലെന്ന് ഇവര്‍ പറയുന്നു. ആസിഡോ സമാനമായ മറ്റേതെങ്കിലും രാസവസ്തുവോ ആണ് പോത്തിന്റെമേല്‍ ഒഴിച്ചതെന്നാണ് വീട്ടുകാരുടെ സംശയം. പൊള്ളലേറ്റ് പോത്തിന്റെ മുഖത്തും തലയിലും കഴുത്തിലുമെല്ലാം തൊലി പൊളിഞ്ഞ് മാംസം കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവിന് വിപരീതമായി രാവിലെ പോത്തിന്റെ അസഹ്യമായ കരച്ചില്‍കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.   ആക്രമണം നടത്തിയവരേക്കുറിച്ച്‌ സൂചനയില്ല. മൂന്ന് സെന്റ് ഭൂമിയില്‍ താമസിക്കുന്ന കുടുംബം രണ്ട് പോത്തുകളെ വീട്ടില്‍ നിന്ന് അല്‍പ്പം മാറി പാറപ്പുറത്താണ് കെട്ടിയിട്ടിരുന്നത്. ഇതില്‍ ഒരെണ്ണത്തിന് നേരെയാണ് ആക്രമണം നടന്നത്.

ഗ്രാമപ്പഞ്ചായത്ത് പദ്ധതിപ്രകാരമാണ് ഇവര്‍ക്ക് പോത്തിനെ ലഭിച്ചത്. പോത്തിനെ ആക്രമിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.