ബഡ്‌സ് ഒളിമ്പിയ: കോട്ടയം ജില്ലാതല കായിക മത്സരം ഡിസംബര്‍ 20ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടിൽ .

Spread the love

കോട്ടയം: ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ബഡ്‌സ് ഒളിമ്പിയ 2.0 എന്ന പേരില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല കായികമത്സരം സംഘടിപ്പിക്കും.

video
play-sharp-fill

ഡിസംബര്‍ 20 ശനിയാഴ്ച ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. കുടുംബശ്രീ മിഷന്റെ സാമൂഹിക ഉള്‍ചേര്‍ക്കല്‍, സാമൂഹിക വികസന പദ്ധതികളുടെ ഭാഗമായാണ് മത്സരം.

ജില്ലയില്‍ നിലവിലുള്ള ഏഴ് ബഡ്‌സ്, ബി.ആര്‍.സി. സ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറോളം കുട്ടികള്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group