രാജ്യത്തിന്റെ വരുന്ന 25 വർഷത്തേക്കുള്ള വളർച്ച കൂടി മുൻകൂട്ടി കണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി; ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും; ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വരുന്ന 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കേന്ദ്രബജറ്റ് 2022ലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

രാജ്യത്തിന്റെ വരുന്ന 25 വർഷത്തേക്കുള്ള വളർച്ച കൂടി മുൻകൂട്ടി കണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി; ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും; ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വരുന്ന 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കേന്ദ്രബജറ്റ് 2022ലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു. കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാ‍‍ർലമെന്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.

മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓർമ്മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അവർ വ്യക്തമാക്കി. ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം. ചുവന്ന തുകൽപ്പെട്ടിയിലാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് രേഖകൾ പാർലമെന്റിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ധനമന്ത്രാലയത്തിൽ എത്തിയ നിർമല അവിടെ നിന്നും സഹമന്ത്രിമാർക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട ശേഷം ധനമന്ത്രിയും സംഘവും പാർലമെന്റിലേക്ക് പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

കോവിഡ് ദുരിതം ബാധിച്ചവർക്കു പിന്തുണ ഉറപ്പാക്കുമെന്ന് ബജറ്റ് ആമുഖത്തിൽ സൂചിപ്പിച്ച് ധനമന്ത്രി. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും. 75 വർഷത്തെ ആസാദി കാ അമൃത് മഹോത്സവം ആചരിക്കുന്ന രാജ്യം വരുന്ന 25 വർഷത്തേക്കുള്ള വളർച്ച കൂടി മുൻകൂട്ടി കണ്ടുള്ള ബജറ്റാണിതെന്ന് ധനമന്ത്രി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി വരുന്ന 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുകയെന്ന് ധനമന്ത്രി.

എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്ക് പിന്തുണയേകുമെന്നും ധനമന്ത്രി. കോവിഡ് വെല്ലുവിളി നേരിടാൻ രാജ്യം സജ്ജമെന്ന് ധനമന്ത്രി. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങൾക്ക് പിന്തുണയേകുമെന്നും ധനമന്ത്രി.

ഏഴു പ്രധാന മേഖലകളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പി.എം.ഗതിശക്തി രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾക്കും വികസനത്തിനും സഹായിക്കുമെന്ന് ധനമന്ത്രി. 25 വർഷത്തെ വികസനമാർഗരേഖയിൽ സമഗ്രമേഖലയിലും വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി. പിഎം ഗതിശക്തിയിലൂടെ അടിസ്ഥാന സൗകര്യമേഖലയിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കും. 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും. മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരും.

നാല് മേഖലകളില്‍ ഊന്നല്‍ നൽകിയാണ് ബജറ്റ് –

*പ്രധാനമന്ത്രി ഗതിശക്തി മിഷന്‍
*സമസ്ത മേഖലകളിലും വികസനം
*ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍
*നിക്ഷേപ വര്‍ധന

മൂന്നു വർഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ രംഗത്തിറക്കും.