സംസ്ഥാന ബഡ്ജറ്റില്‍ മാജിക് കലാസമതികളെയും മാജിക്ക് കലാകാരന്‍മാരെയും തഴഞ്ഞതായി ആക്ഷേപം
സ്വന്തം ലേഖകന്‍
കോട്ടയം : കേരളത്തിലെ മാജിക്ക് കലാകാരന്‍ന്മാരെ ബഡ്ജറ്റില്‍ തഴഞ്ഞതായി മാജിക് കലാകാരന്‍മാരുടെ പരാതി. ഇത്തവണത്തെ ബജറ്റില്‍ അമച്വര്‍ നാടകത്തിന് 3 കോടി രൂപയും പ്രൊഫഷണല്‍ നാടകത്തിന് 2 കോടി രൂപയും വകയിരുത്തിയപ്പോള്‍ കേരളത്തിലെ മാജിക് രംഗത്തെ പ്രൊഫഷണല്‍, അമച്വര്‍ രംഗത്തെ കലാകാരന്‍മാര്‍ക്കായി നയാ പൈസ പോലും നീക്കിവച്ചിട്ടില്ല ഒപ്പം അവരെ പൂര്‍ണ്ണമായി ഒഴിവാക്കിയെന്നാണ് മാജിക് കലാകാരന്‍മാരുടെ ആരോപണം.
ഇതിനെതിരെ ഇപ്പോള്‍ തന്നെ കേരളത്തിലെ പ്രമുഖ മാജിക് സംഘടനകള്‍ വിവിധ മേഖലകളില്‍ പ്രതികരിക്കുവാന്‍ തുടങ്ങി. ഇക്കാര്യം ഗവണ്‍മെന്റ് ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ഒരു വിഭാഗം സംഘടനാ നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :