video
play-sharp-fill

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് രാജ്യത്ത് ഉടന്‍ പുറത്തിറക്കും; ഡിജിറ്റല്‍ സൗകര്യങ്ങളുമായി അങ്കണവാടികള്‍

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും; ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് രാജ്യത്ത് ഉടന്‍ പുറത്തിറക്കും; ഡിജിറ്റല്‍ സൗകര്യങ്ങളുമായി അങ്കണവാടികള്‍

Spread the love

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കുകയാണ് പദ്ധതികൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ആധുനിക പാസ്‌പോര്‍ട്ട് രാജ്യത്ത് ഉടന്‍ പുറത്തിറക്കും.സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികൾ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ട് സഹായകരമാകുമന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും ഇത്തരം നീക്കം സാഹായിക്കും. പൗരന്‍മാരുടെ വ്യക്തിവിവരങ്ങള്‍ ഇ പാസ്‌പോര്‍ട്ടിലെ ചിപ്പുകളില്‍ ഡിജിറ്റലായി ശേഖരിക്കപ്പെടും. ഇത് പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുമായി ബന്ധപ്പിക്കുകയാണ് ചെയ്യുക.

അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മിഷന്‍ വാത്സല്യ പദ്ധതി നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനം കേരളത്തില്‍ ശിശുവികസന രംഗത്തു നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഊര്‍ജം പകരുമെന്നാണു വിലയിരുത്തപ്പെടുന്നത്.

കേരളത്തിലെ അങ്കണവാടികള്‍ അടുത്ത കാലത്ത് സമൂലമായ പരിവര്‍ത്തനത്തിനാണു സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളില്‍ നടപ്പാക്കിവരുന്ന സമഗ്ര വികസനം, കേന്ദ്ര ബജറ്റിന്റെ പിന്‍തുണയോടെ വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.