
തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ ക്ഷേമ പെൻഷൻ്റെ മൂന്ന് മാസത്തെ കുടിശ്ശിക തീര്‍ക്കുമെന്ന് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്തും. ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടുന്നുവെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്.
അഞ്ച് വർഷം കൊണ്ട് ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നായിരിന്നു ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാൽ ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാം ബജറ്റ് ആയിട്ടും നൂറ് രൂപ പോലും വർധിപ്പിക്കാൻ തയ്യാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പെൻഷൻ 1600 രൂപയിൽ നിന്ന് ഒരു രൂപ പോലും വർധിപ്പിക്കാൻ ധനമന്ത്രി തയ്യാറായില്ല. പകരം കുടിശ്ശികയുള്ള മൂന്ന് ഗഡു കൊടുത്ത് തീർക്കുമെന്ന പ്രഖ്യാപനവും അതിൻ്റെ കണക്കുകളും മാത്രം പറഞ്ഞ് വച്ചു ധനമന്ത്രി.



