
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ മുതൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് 30 വരെ ആണ് നിയമസഭാ സമ്മേളനം നടക്കുക.
പിണറായി മന്ത്രിസഭയുടെ രണ്ടാം ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിന് ആണ് നടക്കുക. സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതല്‍ നിയമസഭ വേദിയാകാന്‍ പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ആണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. നാളെ അവതരിപ്പിക്കാനുള്ള നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടില്ല.
ബഫര്‍സോണ്‍, ലഹരിക്കടത്ത്, പൊലീസ് -ഗുണ്ടാ ബന്ധം, ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം, സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി എന്നിവ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. കെ വി തോമസിനെ സര്‍ക്കാരിന്റെ പ്രതിനിധിയാക്കി ദല്‍ഹിയില്‍ നിയമിച്ചതും പ്രതിപക്ഷ വിമര്‍ശനത്തില്‍ ഉള്‍പ്പെടും.ഇത്തവണയും നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന കാതല്‍ നവകേരളസൃഷ്ടി തന്നെയാണ്. അതേസമയം ബജറ്റ് സമ്മേളനം ഭഭരണ-പ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിന് കാരണമായേക്കാം.