
ഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍, 75 വർഷമായി തുടർന്നുപോന്ന കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് സൂചന. സാധാരണയായി നികുതി നിർദ്ദേശങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാറുള്ള ബജറ്റ് പ്രസംഗത്തിന്റെ പാർട്ട് ബി ഇത്തവണ ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പ്രധാന ഭാഗമായി മാറുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
ഇതുവരെയുള്ള രീതി അനുസരിച്ച്, ബജറ്റ് പ്രസംഗത്തിന്റെ പാർട്ട് എ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും പുതിയ പദ്ധതികളെയും കുറിച്ചുള്ളതായിരുന്നു. ‘പാർട്ട് ബി’ നികുതി മാറ്റങ്ങളിലും പോളിസി പ്രഖ്യാപനങ്ങളിലും ഒതുങ്ങിനിന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തവണ പാർട്ട് ബിയില്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കൊപ്പം 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലേക്കുള്ള ഇന്ത്യയുടെ ബൃഹത്തായ സാമ്പത്തിക റോഡ്മാപ്പും മന്ത്രി അവതരിപ്പിക്കും.



